Goto:My Web Site, Makemytaste.com

Thursday, July 29, 2010

[keralaonline]-> കുഴിച്ചുമൂടിയത് ഒന്നരക്കോടി പട്ടിണിക്കാര്‍ക്കുള്ള ഭക്ഷണം !!!

 

ന്യൂദല്‍ഹി: കൊടിയ വിലക്കയറ്റത്തില്‍ രാജ്യത്ത് ജനകോടികള്‍ വലയുമ്പോള്‍, സര്‍ക്കാര്‍ സംഭരണശാലകളില്‍ ചീഞ്ഞു പാഴായത് 180 ലക്ഷം
ടണ്‍ ഭക്ഷ്യധാന്യം. ഒന്നരക്കോടി പട്ടിണിക്കാര്‍ക്ക് ഒരു വര്‍ഷം സുഭിക്ഷമായി കഴിയാനുള്ള ഭക്ഷ്യധാന്യം ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ പത്തു വര്‍ഷത്തിനിടെ ചീഞ്ഞു പാഴായതായി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സമ്മതിച്ചു.

മതിയായ സംഭരണ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം 100 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ടെന്നും എഫ്.സി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രശ്‌നത്തില്‍ ഇടപെട്ട സുപ്രീംകോടതി, 'ഒറ്റ മണി ധാന്യം പോലും പാഴാക്കരുതെന്നും സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ധാന്യങ്ങള്‍ സൗജന്യമായി പട്ടിണിക്കാര്‍ക്കു നല്‍കാനും' കേന്ദ്രസര്‍ക്കാറിനോടു വാക്കാല്‍
നിര്‍ദേശിച്ചു.

65,000 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് 45 കോടിയിലേറെ അര്‍ധപട്ടിണിക്കാരുള്ള രാജ്യത്ത് കാലിത്തീറ്റയായിപ്പോലും ഉപയോഗിക്കാനാവാത്ത വിധം പാഴാക്കിക്കളഞ്ഞത്.
1997 മുതല്‍ 2007 വരെ 1.83 ലക്ഷം ടണ്‍ ഗോതമ്പും 6.33 ലക്ഷം ടണ്‍ അരിയും 2.20 ലക്ഷം ടണ്‍ നെല്ലും 111 ലക്ഷം ടണ്‍ ചോളവും 50 ലക്ഷം ടണ്‍
മറ്റ് ധാന്യങ്ങളും ചീഞ്ഞ് കുഴിച്ചുമൂടിയതായി വിവരാവകാശ നിയമപ്രകാരം ദേവ് ആശിഷ് ഭട്ടാചാര്യ എന്ന പൊതുപ്രവര്‍ത്തകന് നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം നടന്ന പരിശോധനയില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് 11,700 ടണ്‍ ചീഞ്ഞ ഭക്ഷ്യധാന്യം പിടിച്ചതായും ഉത്തരവാദികള്‍ക്കെതിരെ നടപടി ആരംഭിച്ചതായും ഭക്ഷ്യമന്ത്രി ശരദ് പവാര്‍ ഇന്നലെ ലോക്‌സഭയെ അറിയിച്ചു.

ഈ വര്‍ഷം രാജ്യത്തെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ ഉപയോഗിക്കാനാവാത്തവിധം ഇതിനകം ചീഞ്ഞുകഴിഞ്ഞതായി തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല മന്ത്രിസഭാ സമിതി വിലയിരുത്തി.
എല്ലാ വര്‍ഷവും രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തിന്റെ പത്തു ശതമാനവും പാഴാവുകയാണെന്ന് വിലയിരുത്തിയ സമിതി എഫ്.സി.ഐ
ഗോഡൗണുകളിലെ സ്ഥലമില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ അര്‍ഹരായ 12 കോടി എ.പി.എല്‍ കുടുംബങ്ങള്‍ക്കുകൂടി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനിച്ചു. 6.10 രൂപ നിരക്കില്‍ 10 കിലോ വരെ ഗോതമ്പും 8.30 രൂപ നിരക്കില്‍ 35 കിലോ വരെ അരിയും എ.പി.എല്‍ കുടുംബങ്ങള്‍ക്ക് ഏതാനും മാസത്തേക്ക് അധികമായി നല്‍കാനാണ് തീരുമാനം.

റേഷന്‍ പഞ്ചസാരവില തല്‍ക്കാലം കൂട്ടേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു.അതിനിടെ, പഞ്ചാബില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ അശ്രദ്ധമായി സൂക്ഷിച്ചിരിക്കുന്ന 49,000 ടണ്‍ അരിയും ഗോതമ്പും ചീഞ്ഞുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഒരു ടാര്‍പോളിന്‍ പോലും മൂടാതെ
കൂട്ടിയിട്ട ഇവ പുഴുതിന്നു തുടങ്ങിയെന്നും ഗോതമ്പു മുഴുവന്‍ ഉപയോഗശൂന്യമായെന്നും പഞ്ചാബ് ഫുഡ് സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
എസ്.പി സിങ് അറിയിച്ചു. ഈ ധാന്യം കേടാകും മുമ്പ് പരമാവധി വിലകുറച്ച് പട്ടിണിക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം രണ്ടു മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

55,000 കോടി രൂപ ഭക്ഷ്യധാന്യ സബ്‌സിഡി നല്‍കാന്‍ പ്രതിവര്‍ഷം ചെലവിടുന്ന സര്‍ക്കാര്‍ അതില്‍ കേവലം 5000 കോടി ചെലവാക്കി സംഭരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഇത്രയധികം ധാന്യം പാഴാകുന്നത് ഒഴിവാക്കാമെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും അനുകൂല തീരുമാനമെടുത്തിട്ടില്ല.

മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ വേഗത്തില്‍ കേടാകുമെന്നും അതിനുമുമ്പ് ഇവ രാജ്യത്തെ 150 പട്ടിണി ജില്ലകളില്‍ നാമമാത്ര തുക ഈടാക്കി വിതരണം ചെയ്യണമെന്നും എഫ്.സി.ഐ പലതവണ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഈ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. ഹരിയാനയില്‍ 2000 ടണ്‍ അരി ചീഞ്ഞുനശിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇന്നലെ എഫ്.സി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ ഗോഡൗണുകള്‍ സന്ദര്‍ശിച്ചു തെളിവെടുത്തു.രാജ്യത്തൊട്ടാകെ 590 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ഇപ്പോള്‍ എഫ്.സി.ഐ ശേഖരിച്ചിരിക്കുന്നത്.

ഇതില്‍ 420 ലക്ഷം ടണ്‍ മാത്രമാണ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. ബാക്കി തുറന്ന ഗോഡൗണുകളില്‍ കൂട്ടിയിട്ടിരിക്കയാണ്. കെട്ടിടങ്ങളില്‍ തന്നെ മതിയായ ശുചിത്വ, സംരക്ഷണ സംവിധാനങ്ങള്‍ ഇല്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1000 കോടി രൂപയുടെ ഭക്ഷ്യധാന്യം ചീഞ്ഞുപോയിട്ടുണ്ട്. ലോകത്തെ മൊത്തം പട്ടിണിക്കാരില്‍ പകുതിയും ഇന്ത്യയില്‍ ആയിരിക്കെയാണ് രാജ്യം കോടികളുടെ ഭക്ഷ്യധാന്യം
പാഴാക്കുന്നത്.

 

--
Thanks & regards

Saxan Rappai.
CEO: www.makemytaste.com


--
thanking you .
CLICK ON: http://makemytaste.com
 
You received this message because you are subscribed to the Google
Groups "kerala state" group.
To post to this group, send email to keralaonline@googlegroups.com
To unsubscribe from this group, send email to
keralaonline+unsubscribe@googlegroups.com
For more options, visit this group at
http://groups.google.co.in/group/keralaonline?hl=en-GB

No comments:

Post a Comment