ഇന്ത്യയുടെ മുഖമുദ്രകള്‍
സ്വാതന്ത്യ്ര പൊന്‍പുലരിയുടെ അറുപത്തിമൂന്നാം വര്‍ഷികാഘോഷത്തിലാണ് രാജ്യം. സ്വാതന്ത്യ്ര സമര ചരിത്രത്തിലെ വീരസേനാനികളെ പോലെതന്നെ വിസ്മരിക്കാനാവാത്ത സ്മാരകങ്ങളും നിരവധിയാണ്. രാജ്യത്തിന്റെ മുഖമുദ്രകളായി മാറിയ ഈ ചരിത്ര സ്മാരകങ്ങളിലൂടെ ഒരു യാത്ര...

ഇന്ത്യാ ഗേറ്റ്

ഇന്ത്യന്‍ ശക്തിയുടെ വീരസ്മരണകളുറങ്ങുന്ന ഇന്ത്യാ ഗേറ്റ് ന്യൂഡല്‍ഹിയുടെ തിലകക്കുറിയാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയില്‍ സേവനമനുഷ്ഠിച്ച് വീരചരമമടഞ്ഞ 90,000 ഇന്ത്യന്‍ ജവാന്‍മാരുടെ ഓര്‍മകളുണര്‍ത്തുന്ന സ്മാരകമാണിത്. 1931 ഓഗസ്റ്റ് ഒന്‍പതിന് വൈസ്രോയിയായിരുന്ന ഇര്‍വിനാണ് ഇത് ഉദ്ഘാടനം ചെയ്തത്. സര്‍ എഡ്വിന്‍ ലുട്യനാണ് ശില്‍പി.

42 മീറ്റര്‍ ഉയരമുള്ള, ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ഇന്ത്യാ ഗേറ്റ് രാജസ്ഥാനിലെ ചെങ്കല്ലു കൊണ്ടാണ് നിര്‍മിച്ചത്. അതിലെ ഓരോ കല്ലിലും വീരചരമം വരിച്ച ആയിരക്കണക്കിന് വീരന്മാരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. മുകളില്‍ ഇരുവശത്തും വലുതായി ഇന്ത്യ എന്ന് എഴുതിയിട്ടുണ്ട്. ഫ്രാന്‍സ്, മെസപ്പൊട്ടേമിയ, പേര്‍ഷ്യ, ഈസ്റ്റ് ആഫ്രിക്ക, ഗാലപ്പൊളി തുടങ്ങിയ സ്ഥലങ്ങളിലെ യുദ്ധങ്ങളിലും മൂന്നാം അഫ്ഗാന്‍ യുദ്ധത്തിലും മരിച്ചവരുടെ സ്മരണയ്ക്കെന്നും ഇതിനു മുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിനു ശേഷം വിവിധ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ധീരന്മാരുടെ സ്മരണയ്ക്കായി ഒരിക്കലും അണയാത്ത അമര്‍ ജവാന്‍ ജ്യോതിയും ഇവിടെ സ്ഥാപിച്ചു. സ്വാതന്ത്യ്രദിനത്തിലും റിപ്പബ്ളിക് ദിനത്തിലും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇവിടെ പുഷ്പാര്‍ച്ചന നടത്താറുണ്ട്.
ചെങ്കോട്ട

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കലാതാല്‍പര്യം വിളിച്ചോതുന്ന ചെങ്കോട്ട ഷാജഹാനാബാദ് നഗരത്തിന്റെ (പുരാതന ഡല്‍ഹി) വടക്കു കിഴക്കു ഭാഗത്തായി, യമുനാ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഷാജഹാന്റെ പുതിയ തലസ്ഥാനമായ ഷാജഹാനാബാദ് പട്ടണത്തിലെ അദ്ദേഹത്തിന്റെ കൊട്ടാരമായിരുന്ന ചെങ്കോട്ട 1628 ല്‍ നിര്‍മാണം ആരംഭിച്ച് 1658 ല്‍ പൂര്‍ത്തിയാക്കി. ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ചെങ്കോട്ടയ്ക്ക് ആ പേരു കിട്ടിയത് ഉത്തരേന്ത്യയില്‍ സുലഭമായ ചെങ്കല്ലു കൊണ്ട് കൊട്ടാരത്തിനു ചുറ്റുമുള്ള കോട്ടിടം നിര്‍മിച്ചതുകൊണ്ടാണ്. ലോക പൈതൃക പട്ടികയില്‍ ചെങ്കോട്ട സ്ഥാനം നേടിയിട്ടുണ്ട്. 60 അടി മുതല്‍ 110 അടി വരെ ഉയരമുള്ള ചുവരുകളും 2.5 കിലോമീറ്റര്‍ നീളവുമുണ്ട് ചെങ്കോട്ടയ്ക്ക്. 1857ലെ കലാപത്തില്‍ ബഹാദൂര്‍ ഷാ സഫറിനെ രാജ്യദ്രോഹത്തിനു ബ്രിട്ടീഷുകാര്‍ ശിക്ഷിച്ചതും ചരിത്രപരമായ 1945ലെ ഐഎന്‍എ പട്ടാളക്കാരുടെ വിചാരണ നടന്നതും ഇവിടെയായിരുന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ നടന്ന പോരാട്ടങ്ങളുടെ പ്രതീകം കൂടിയാണു ചെങ്കോട്ട. സ്വാതന്ത്യ്ര ദിനത്തില്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ചെങ്കോട്ടയില്‍ നിന്നാണ്.

സെല്ലുലാര്‍ ജയില്‍

ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയറിലാണ് കുപ്രസിദ്ധമായ സെല്ലുലാര്‍ ജയില്‍. ഇന്ത്യന്‍ സാതന്ത്യ്രസമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിന് ബ്രിട്ടീഷുകാര്‍ 1906-ലാണ് ഈ തടവറ പണികഴിപ്പിച്ചത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനാവാത്ത രീതിയിലായിരുന്നു ഇൌ ഇരുളറകളുടെ നിര്‍മാണം. വിനായക് സവര്‍ക്കര്‍, ബാരിന്‍ഘോഷ്, ഹേമചന്ദ്രദാസ്, മഹാബീര്‍സിങ്, കമല്‍നാഥ് തിവാരി, ഭുക്തേശ്വര്‍ ദത്ത്, ഷിവ് വെര്‍മ, ജയ്ദേവ് കപൂര്‍, ഗയപ്രസാദ് തുടങ്ങിയ സാതന്ത്യ്രസമര സേനാനികള്‍ സെല്ലുലാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1979 ഫെബ്രുവരി 11ന് സെല്ലുലാര്‍ ജയില്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.

രാഷ്ട്രപതി ഭവന്‍
ബ്രിട്ടീഷ് വൈസ്രോയിക്ക് താമസിക്കാന്‍ നിര്‍മിച്ചതാണ് ന്യൂഡല്‍ഹിയിലെ റെയ്സിനാക്കുന്നിലുള്ള പടുകൂറ്റന്‍ മണിമാളികയായ രാഷ്ട്രപതി ഭവന്‍. ന്യൂഡല്‍ഹിയുടെ ശില്‍പിയായ സര്‍ എഡ്വേര്‍ഡ് ലൂട്യന്‍സാണ് 340 മുറികളുള്ള ഈ സൌധം രൂപകല്പന ചെയ്തത്. 330 ഏക്കറാണ് രാഷ്ട്രപതിഭവനും പരിസരവും. 1929ല്‍ കെട്ടിടം താമസയോഗ്യമാക്കി. അന്നത്തെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു ആയിരുന്നു ആദ്യ താമസക്കാരന്‍. രാഷ്ട്രപതി ഭവന്റെ ആദ്യത്തെ പേര് ' വൈസ്റീഗല്‍' എന്നായിരുന്നു. 1950ല്‍ ഇന്ത്യ റിപ്പബ്ളിക്ക് ആയപ്പോഴാണ് 'രാഷ്ട്രപതിഭവന്‍' എന്ന് പേര് സ്വീകരിച്ചത്.

ബ്രിട്ടന്‍, ഗ്രീസ്, പേര്‍ഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വാസ്തു ശില്‍പങ്ങളില്‍നിന്നുള്ള ആശയം സ്വീകരിച്ചായിരുന്നു നിര്‍മാണം. സാഞ്ചിയിലെ ബുദ്ധസ്തൂപത്തില്‍ നിന്നുള്ള മാതൃകയാണ് രാഷ്ട്രപതിഭവന്റെ മുകളില്‍ കാണുന്ന മകുടത്തിന്. മുന്‍വശത്തെ തൂണുകള്‍ പേര്‍ഷ്യന്‍ മാതൃകയിലുള്ളതാണ്. 19, 549 ചതുരശ്രമീറ്ററാണ് അകത്തെ വിസ്തീര്‍ണം. 192 മീറ്റര്‍ നീളവും 161.5 മീറ്റര്‍ വീതിയുമുള്ള കെട്ടിടത്തിന്റെ ചുറ്റളവ് 923.5 മീറ്ററുണ്ട്. രാഷ്ട്രപതിഭവന്റെ ബാഹ്യസൌന്ദര്യത്തിനു നിറം നല്‍കുന്നത് 140 ഏക്കറില്‍ പൂവിട്ടു നില്‍ക്കുന്ന മുഗള്‍ ഗാര്‍ഡന്‍ എന്ന വിശാലമായ ഉദ്യാനമാണ്. ദര്‍ബാര്‍ ഹാളാണ് രാഷ്ട്രപതിഭവന്റെ മറ്റൊരു ആകര്‍ഷണം. പരമോന്നത ബഹുമതികള്‍ സമ്മാനിക്കുന്നത് ഈ മുറിയിലാണ്. ദര്‍ബാര്‍ഹാളിനു തൊട്ടടുത്തുള്ള അശോകഹാളിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.
തീന്‍ മൂര്‍ത്തി ഭവന്‍

പതിനാറു വര്‍ഷം നെഹ്റുവിന്റെ വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. ബ്രിട്ടീഷ് ഭരണകാലത്ത് കമാന്‍ഡര്‍ ഇന്‍ചീഫിന്റെ വസതിയായിരുന്നു ഇത്. സ്വാതന്ത്യ്രത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്റു ഇതു പ്രധാനമന്ത്രിയുടെ വസതിയാക്കുകയായിരുന്നു. നെഹ്റുവിന്റെ മരണശേഷം ഒൌദ്യോഗിക വസതി അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഒരു മ്യൂസിയമാക്കി മാറ്റി. 1964 നവംബര്‍ 14ന് അന്ന് രാഷ്ട്രപതി ആയിരുന്ന ഡോ. രാധാകൃഷ്ണനാണ് മ്യൂസിയവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തത്. പിന്നീട് ഈ കോമ്പൌണ്ടില്‍ തന്നെ നെഹ്റു പ്ളാനറ്റോറിയം (നക്ഷത്ര ബംഗാവ്) സ്ഥാപിക്കപ്പെട്ടു. ആധുനിക ഭാരതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലും പുരാവസ്തു ശേഖരത്തിലും ഉണ്ട്. നെഹ്റു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാഗാന്ധിയും മക്കളായ രാജീവും സഞ്ജയും താമസിച്ചിരുന്നതും തീന്‍മൂര്‍ത്തി ഭവനില്‍ ആണ്. 1983 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ വെടിയേറ്റു മരിച്ച ഇന്ദിരാഗാന്ധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതും തീന്‍മൂര്‍ത്തിഭവനില്‍ ആണ്.

സബര്‍മതി ആശ്രമം

വന്‍നഗരമായി മാറിയ അഹമ്മദാബാദിനു നടുവില്‍ പച്ചപ്പും തണലും വിരിപ്പിട്ട ആശ്രമം. ആശ്രമത്തിനു തൊട്ടുമുന്‍പിലൂടെ നിശബ്ദമൊഴുകുന്ന സബര്‍മതീ നദിയില്‍ നിന്ന് ഇൌ ആശ്രമത്തിന് പേരു കിട്ടി-സബര്‍മതി ആശ്രമം. കൊചറാബി എന്ന സ്ഥലത്തായിരുന്നു ആദ്യത്തെ ആശ്രമം. അവിടെ പ്ളേഗ് ബാധയുണ്ടായപ്പോഴാണ് ആശ്രമം അഹമ്മദാബാദില്‍ സബര്‍മതീ തീരത്തേക്കു മാറ്റിയത്. അഹമ്മദാബാദിലെ മില്‍ തൊഴിലാളികളെയാണ് ആശ്രമത്തിന്റെ നിര്‍മാണ ജോലികള്‍ ഏല്‍പിച്ചത്. മഖന്‍ഭായി ഗാന്ധിയാണ് ആശ്രമം രൂപകല്‍പന ചെയ്തത്. 1930 ല്‍ ഗാന്ധിജി ദണ്ഡിയാത്രയ്ക്കു പുറപ്പെടും വരെയുള്ള 13 വര്‍ഷം ഇവിടെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ കേന്ദ്ര കാര്യാലയം പോലെയായിരുന്നു. സ്വതന്ത്ര ഇന്ത്യ പുലരാതെ തിരികെ ആശ്രമത്തിലേക്കു വരില്ലെന്ന പ്രതിജ്ഞയുമായാണ് 30 ല്‍ ഗാന്ധിജി 78 സത്യഗ്രഹികളോടൊപ്പം ദണ്ഡിയിലേക്കു പുറപ്പെട്ടത്. പിന്നീട് സ്വാതന്ത്യത്തിനു ശേഷവും ഗാന്ധിജി സബര്‍മതിയിലേക്കു തിരികെ വന്നില്ല.

ബിര്‍ള മന്ദിരം

ഇന്ത്യക്കു വഴികാട്ടിയ മഹാവെളിച്ചം അണച്ചുകളഞ്ഞത് ഇവിടെയാണ്. കൊല്‍ക്കത്തയില്‍ നിന്നു ന്യൂഡല്‍ഹിയിലെത്തിയ ഗാന്ധിജി ബിര്‍ള മന്ദിരത്തിന്റെ പിന്‍ഭാഗത്തുള്ള ഒരു മുറിയിലാണ് താമസിച്ചിരുന്നത്. 1948 ജനുവരി 30. സമയം വൈകുന്നേരം അഞ്ച്. ആഭയുടെയും മനുവിന്റെയും ചുമലില്‍ കൈത്തണ്ടകള്‍വച്ച് ബിര്‍ളാ മന്ദിരത്തിന്റെ പുല്‍ത്തകിടിയിലൂടെ ഗാന്ധിജി പ്രാര്‍ഥനാമന്ദിരത്തിന്റെ പടികള്‍ കയറി. മുന്നോട്ടു നടക്കുന്നതിനിടെ വലതുവശത്തു നിന്നു കാക്കിവേഷം ധരിച്ച നാഥുറാം വിനായക ഗോഡ്സെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഗാന്ധിജിയുടെ മുന്നിലെത്തി വണങ്ങിയ ശേഷം മുന്നു തവണ നിറയൊഴിക്കുകയായിരുന്നു. ലോകംകണ്ട ഏറ്റവും മഹത്തായ സഹനസമരത്തിന്റെ ആചാര്യന്‍ ജീവന്‍ വെടിഞ്ഞു. അപ്പോള്‍ സമയം 5.17.

ജാലിയന്‍വാലാബാഗ്
1919 ഏപ്രില്‍ 13. ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ റൌലത്ത് നിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ അവസാനിച്ചത്. 1919 മാര്‍ച്ച് 19ന് നടപ്പാക്കിയ നിയമപ്രകാരം സംശയത്തിന്റെ പേരില്‍ കേസും വിചാരണയുമില്ലാതെ ആരെയും അറസ്റ്റു ചെയ്തു തുറങ്കിലടയ്ക്കാനും നാടു കടത്താനും വധിക്കാനുമെല്ലാം വ്യവസ്ഥയുണ്ടായിരുന്നു. സംഭവദിവസം പഞ്ചാബില്‍ വൈശാഖി ഉല്‍സവാഘോഷം ആയിരുന്നതിനാല്‍ പതിനായിരങ്ങളാണ് അന്ന് മൈതാനത്ത് തടിച്ചുകൂടിയത്. ഇത് വെല്ലുവിളിയായി കണക്കാക്കിയ ജനറല്‍ ഡയര്‍ 90 പട്ടാളക്കാര്‍ക്കാരുമായി എത്തി മൈതാനം വളഞ്ഞു. യോഗം ആരംഭിച്ചതോടെ മുന്നറിയിപ്പില്ലാതെ ഇരുപതിനായിരത്തോളം പേര്‍ക്കു നേരെ നിറയൊഴിക്കാന്‍ ഡയര്‍ ഉത്തരവിട്ടു. വെടിയൊച്ച കേട്ട ജനങ്ങള്‍ രക്ഷയ്ക്കായി പരക്കംപാഞ്ഞു. പത്തു മിനിറ്റുനേരം 1650 ചുറ്റു വെടിവച്ച പട്ടാളം വെടിയുണ്ട തീര്‍ന്നതോടെയാണ് ക്രൂരത അവസാനിപ്പിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 379 പേര്‍ മരിച്ചു. മരിച്ചവരില്‍ 41 കുട്ടികളും ഒന്നര മാസം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടായിരുന്നു. ആയിരത്തിലധികം പേര്‍ മരിച്ചതായാണ് അനൌദ്യോഗിക കണക്ക്.

പാര്‍ലമെന്റ് മന്ദിരം

രാജ്യത്തിന്റെ നിയമനിര്‍മാണ സഭകള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പന സര്‍ എഡ്വിന്‍ ലുട്യനും സര്‍ ഹെര്‍ബര്‍ട്ട് ബേക്കറുമാണ് നടത്തിയത്. 1921ല്‍ മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചു. 1927 ജനുവരി 18ന് അന്ന് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 83 ലക്ഷം രൂപ ചിലവിലാണ് ഇത് നിര്‍മിച്ചത്. 144 ഗ്രാനൈറ്റ് തൂണുകളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്നത്. വൃത്താകൃതിയിലുള്ള ഇതിന്റെ വ്യാസം 170 മീറ്ററാണ്. അരകിലോമീറ്റര്‍ ചുറ്റളവുള്ള മന്ദിരത്തിന് ആറ് ഏക്കറോളമാണ് വിസ്തീര്‍ണം.

Thanks & regards
Saxan Rappai.
CEO: www.makemytaste.com

--
thanking you .
CLICK ON: http://makemytaste.com
You received this message because you are subscribed to the Google
Groups "kerala state" group.
To post to this group, send email to keralaonline@googlegroups.com
To unsubscribe from this group, send email to
keralaonline+unsubscribe@googlegroups.com
For more options, visit this group at
http://groups.google.co.in/group/keralaonline?hl=en-GB
No comments:
Post a Comment